Sunday , September 24, 2023

About

ന്യൂസ് ടുഡേ കേരള

newstodaykerala
വാര്‍ത്തകളില്‍ വിശ്വാസ്യത ഉറപ്പാക്കി ന്യൂസ് ടുഡേ കേരള. 2018 ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച ന്യൂസ് ടുഡേ കേരള ഇന്ന് മലയാളത്തിലെ ഓണ്‍ലൈന്‍ വീഡിയോ ചാനലുകളില്‍ സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്നു. പ്രാദേശികമായി അധികമാരും ഈ രംഗത്തേക്ക് കടന്നുവരാത്ത കാലത്ത്, 2014 ലാണ് മലബാര്‍ ശബ്ദം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങിയത്. തുടര്‍ന്ന് മലബാര്‍ ശബ്ദം ദ്വൈമാസ പത്രവും പ്രസിദ്ധീകരണമാരംഭിച്ചു. പരിചയ സമ്പന്നരായ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി, പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് മലബാര്‍ ശബ്ദം ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് വീഡിയോ ചാനല്‍ എന്ന നിലയില്‍ ന്യൂസ് ടുഡേയും പ്രവര്‍ത്തനം തുടങ്ങിയത്. കൊയിലാണ്ടി ആസ്ഥാനമായി ആരംഭിച്ച മലബാര്‍ ശബ്ദം ഓണ്‍ലൈന്‍, മലബാര്‍ ശബ്ദം ദ്വൈമാസ പത്രം, ന്യൂസ് ടുഡേ കേരള എന്നിവയ്ക്ക് കൊയിലാണ്ടി, കോഴിക്കോട്, വടകര എന്നിവടങ്ങളിലായി മൂന്ന് ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.